പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റില്‍ യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കീവിലേക്ക് പോകുന്നത്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ യുക്രൈനിലേക്ക്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റില്‍ യുക്രെയ്ൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ പോരാട്ടം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കീവിലേക്ക് പോകുന്നത്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ യുക്രൈനിലേക്ക് പോകുന്നത്. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് സന്ദർശനം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.

Leave a Reply