നിര്‍മല കോളേജില്‍ 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിൻസിപ്പാൽ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് പറഞ്ഞു.
തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം.പ്രാർഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ കത്ത് നൽകിയിരുന്നു. കോളേജ് ഇത്രയും കാലം പുലർത്തിയിരുന്ന നിലപാടുമായി തന്നെ മുന്നോട്ട് പോകും. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം സംഭവത്തിൽ മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളേജ് മാനേജ്മെന്റുമായി ചർച്ച നടത്തി ശേഷം ഖേദം പ്രകടിപ്പിച്ചു. കോളേജിൽ നടന്ന അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റ് പ്രതിനിധി പി എസ് ലത്തീഫ് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.