ഹമാസിന്റെ തലവൻ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇബ്രാഹിം ഹനിയയുടെ കൊലയ്ക്ക് പകരം ചോദിക്കുമെന്നും ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി പറഞ്ഞു. ഹനിയെയുടെ രക്തത്തിന് പകരംചോദിക്കുകയെന്നത് തങ്ങളുടെ കർത്തവ്യമാണന്നും ഖമീനി കൂട്ടിച്ചേർത്തു.
ഇബ്രാഹിം ഹനിയ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ ആയിരുന്നു. ഇറാനിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനായി എത്തിയ ഹനിയ ടെഹ്‌റാനിൽ വച്ചായിരുന്നു കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‌മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും മുൻപ് കൊല്ലപ്പെട്ടിരുന്നു.
വധത്തെ അപലപിച്ച പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പലസ്തീൻകാരോട് ഇസ്രയേലിനെതിരേ ഐക്യപ്പെടാൻ ആഹ്വാനംചെയ്തു. ഹനിയയുടെ മരണത്തിൽ ഇറാൻ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ടെഹ്‌റാനിൽനടക്കുന്ന പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കുംശേഷം വെള്ളിയാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്മയിൽ ഹനിയെയെ കബറടക്കും.