കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെയാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കരട് സംബന്ധിച്ചുള്ള എതിർപ്പുകൾ 60 ദിവസത്തിനുള്ളിൽ അറിയിക്കണം.
ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകളിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് വയനാട്ടിലെ ദുരന്ത ഭൂമി അടക്കം 13 വില്ലേജുകൾ കൂടിയാണെന്ന് കരടിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ക്വറി ഉള്‍പ്പടെയുള്ള എല്ലാത്തരം ഖനനങ്ങള്‍ക്കും കരട് വിജ്ഞാപനത്തില്‍ പൂര്‍ണ്ണ നിരോധനം നിര്‍ദേശിക്കുന്നുണ്ട്. ഖനനം, ക്വാറി, മണൽ ഖനനം, എന്നിവ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായും ഇല്ലാതാക്കും. ഈ മേഖലയിൽ പുതിയ താപവൈദ്യുത നിലയം ആരംഭിക്കുന്നതിനും വിലക്കുണ്ടാവും



