ബെയ്‌ലി പാലം നിർമ്മിച്ച് മേജർ സീത ഷെൽക്കയും സംഘവും

വയനാട് ഉരുൾ പൊട്ടലിൽ പാലം തകർന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഉരുൾപൊട്ടലിൽ ഒരു ഗ്രാമം തന്നെ ഒളിച്ചു പോയിരുന്നു. ഉണ്ടായിരുന്നൊരു പാലവും ഒളിച്ചു പോയി. ഇപ്പോഴിതാ ദിവസങ്ങളുടെ അധ്വാനത്തിൽ ചൂരല്‍മലയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം…

വയനാട് ഉരുൾ പൊട്ടലിൽ പാലം തകർന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഉരുൾപൊട്ടലിൽ ഒരു ഗ്രാമം തന്നെ ഒളിച്ചു പോയിരുന്നു. ഉണ്ടായിരുന്നൊരു പാലവും ഒളിച്ചു പോയി. ഇപ്പോഴിതാ ദിവസങ്ങളുടെ അധ്വാനത്തിൽ ചൂരല്‍മലയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നു.

പാലം പണി പൂർത്തിയായതോടെ, ഇന്ത്യൻ ആർമിയെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയലിലും അല്ലാതെയുമെത്തിയിരിക്കുന്നത്. ദുരന്തമുഖങ്ങളിൽ സ്ത്രീകൾക്കൊന്നും ചെയ്യാനില്ലെന്ന പതിവ് പല്ലവി തിരുത്തിക്കുറിക്കുകയാണ് മേജർ സീത ഷെൽക്കെ.

ദൗത്യം ഇത്രയും വേ​ഗത്തിൽ പൂർത്തികരിക്കാൻ സാധിച്ചത് ഭരണകൂടത്തിന്റെയും പ്രദേശവാസികളുടെയും സഹകരണം കൊണ്ട് മാത്രമാണ്. ഞങ്ങൾ , ഞങ്ങളുടെ കർത്തവ്യമാണ് ചെയ്തത്. പ്രതിസന്ധിയുടെ സമയത്ത് ​ഗ്രാമീണരുടെ കൂടെ നിൽക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്- മേജർ സീത ഷെൽക്കെ.

Leave a Reply