48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കും, അമേരിക്ക ലോകത്തിനു മുന്നറിയിപ്പ് നൽകി. അമേരിക്കൻ സ്റ്റേറ്റ്സ് സിക്രട്ടറി ആന്റണി ബ്ളിങ്കനാണ് സുപ്രധാന വിവരം പുറത്ത് വിട്ടത്. അറബ് രാജ്യങ്ങളുടെ മന്ത്രിമാർ ഇറാനിൽ ചെന്ന് നടത്തിയ സമാധാന നീക്കങ്ങൾ ഇറാൻ തള്ളി കളഞ്ഞു. ജി 7 രാജ്യങ്ങളിൽ നിന്നുള്ള മീറ്റീങ്ങിൽ ആണ് അമേരിക്ക ഈക്കാര്യം ലോകത്തേ അറിയിച്ചത്.
റിപ്പോർട്ട് പ്രകാരം, മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സമ്പൂർണ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനുമുള്ള യുഎസിൻ്റെ ശ്രമങ്ങളെക്കുറിച്ച് ബ്ലിങ്കെൻ സംസാരിച്ചു. കഴിഞ്ഞയാഴ്ച ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് ശേഷം ഒഴിവാക്കാൻ ഇറാൻ തയ്യാറല്ല.
ഇജിപ്ത്, ജോർദ്ദാൻ, ലബനീസ് മന്ത്രിമാർ ഇറാൻ അധികാരികളുമായി സമാധാന ചർച്ച നടത്തി എങ്കിലും യുദ്ധം ഒഴിവാക്കുന്നത് ഇറാൻ തള്ളി കളഞ്ഞു. ആസൂത്രണം ചെയ്ത ഇറാനിയൻ ആക്രമണത്തിൻ്റെ കൃത്യമായ സമയം യുഎസിന് അറിയില്ലെന്ന് ബ്ലിങ്കെൻ പറഞ്ഞു, ആക്‌സിയോസ് കൂട്ടിച്ചേർക്കുന്നു, എന്നാൽ തിങ്കളാഴ്ച മുതൽ ഇത് ആരംഭിക്കുമെന്ന് വിശ്വസിക്കുന്നു.



