ഇ.പി. ജയരാജൻ വധശ്രമക്കേസ്; കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അപ്പീൽ സമർപ്പിച്ചു. സ്റ്റാൻഡിംഗ് കൗണ്‍സല്‍ ഹർഷദ്…

ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അപ്പീൽ സമർപ്പിച്ചു.

സ്റ്റാൻഡിംഗ് കൗണ്‍സല്‍ ഹർഷദ് വി ഹമീദാണ് അപ്പീല്‍ സമർപ്പിച്ചത്. സുധാകരന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. ശക്തമായ തെളിവ് സുധാകരനെതിരെയുണ്ടെന്നും സംസ്ഥാന സർക്കാർ അപ്പീലില്‍ പറയുന്നു. എന്നാൽ, സുധാകരനെതിരേ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

ഗൂഢാലോചനയിൽ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കേരള പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം.

Leave a Reply