പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ‘ദി ബ്ലിറ്റ്‌സ്’ മാഗസിന്‍ നടത്തിയിട്ട രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന വാര്‍ത്തയോട് കോണ്‍ഗ്രസ് നേതൃത്വം മൗനംപാലിക്കുന്നത് ഭയംകൊണ്ടാണെന്ന വിമര്‍ശനം ഉയർന്നുകൊണ്ടിരിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. രാഹുൽ ഗാന്ധിക്ക് ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ആരും അറിയാത്ത ഒരു ജീവിതം നയിക്കുന്നുവെന്ന് ലേഖനം ആരോപിക്കുന്നു. കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും, രാഷ്‌ട്രീയ രംഗത്തും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



