മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ആദരിക്കപ്പെടേണ്ടതാണ്. സര്‍ക്കാരും കൂടി നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ തീരുമാനങ്ങള്‍ എന്താണെന്നത് സംഘടനകള്‍ തന്നെ എടുക്കട്ടെ. ഞാന്‍ സിനിമയില്‍ സജീവമായി കുറേക്കാലമായിട്ട് ഇല്ല. അതുകൊണ്ടുതന്നെ എനിക്ക് ഇതിനകത്ത് ഇപ്പോള്‍ നിലവിലുള്ള വീഴ്ചകള്‍ എന്താണെന്ന് അറിയില്ല. പലരും പരാതി പറഞ്ഞ് പുറത്ത് പോയപ്പോഴും ഒന്നും എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. ആ സ്ഥിതി തുടരുന്നു”, വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും തുടർനടപടി സർക്കാർ പരിശോധിച്ച് കൈകൊള്ളും, സുരേഷ് ഗോപി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സമയപരിമിതി മൂലം പരിശോധിക്കാൻ സാധിച്ചില്ല; സുരേഷ് ഗോപി
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ആദരിക്കപ്പെടേണ്ടതാണ്. സര്‍ക്കാരും കൂടി…



