സിനിമയില്ലാതെ തനിക്ക് പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും ഒരു ചടങ്ങില്‍ താരം പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കവേയാണ് താരത്തിന്‍റെ പ്രതികരണം.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് മന്ത്രി പദത്തിലിരുന്നുകൊണ്ടുള്ള അഭിനയിക്കുന്നതിനെ പറ്റി സുരേഷ് ഗോപി സംസാരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ നടൻ പരോക്ഷമായി സൂചിപ്പിച്ചു . സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.



