രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ അജ്മീർ ബലാത്സംഗ കേസിൽ ആറ് പ്രതികൾക്ക് കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1992 ൽ ആണ് സംഭവം നടന്ന് ഇപ്പോൾ 32 വർഷത്തിന് ശേഷമാണ് സുപ്രധാനവിധി.നൂറോളം വിദ്യാർഥിനികളെ ആണ് ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തത് .നഫീസ് ചിസ്തി, നസീം എന്ന ടാർസൻ, സലിം ചിഷ്തി, ഇഖ്ബാൽ ഭാട്ടി, സൊഹൈൽ ഗനി, സയ്യിദ് സമീർ ഹുസയ്ൻ എന്നിവരെയാണ് ചൊവ്വാഴ്ച ശിക്ഷിച്ചത്.
ആകെയുള്ള 18 പ്രതികളിൽ ഒമ്പത് പേർക്ക് നേരത്തേ ശിക്ഷ വിധിച്ചിരുന്നു. നാലുപേരെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.നൂറോളം പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അജ്മീർ ദർഗയിലെ ഉന്നതർക്കും ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു.



