തമിഴ് മണ്ണിൽ തളപതി തലൈവരാകുമോ, തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച്‌ വിജയ്

തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച്‌ തമിഴ് സൂപ്പർ താരം വിജയ്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയില്‍ വിജയ് പതാക അവതരിപ്പിച്ചത്. പതാകയേക്കുറിച്ച്‌ വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ചുവപ്പും മഞ്ഞയും നിറത്തിലുള്ള…

തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച്‌ തമിഴ് സൂപ്പർ താരം വിജയ്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയില്‍ വിജയ് പതാക അവതരിപ്പിച്ചത്. പതാകയേക്കുറിച്ച്‌ വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചുനില്‍ക്കുമെന്നും ഇന്ത്യൻ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നത്. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply