ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമാ മേഖലയിൽ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി പറഞ്ഞു. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും , ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്നും മേജർ രവി പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് മുകേഷിൻ്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷസംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. ആദ്യം കാസ്റ്റിംഡ് ഡയറക്ടർ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തിയതോടെ മുകേഷിനെതിരായ വിവാദം കടുക്കുകയാണ്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം പറഞ്ഞതിൽ എന്തങ്കിലും തെറ്റ് ഉണ്ടെന്ന് അറിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു.



