14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി

14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായതെന്നാണ് വിവരം. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയില്ല. തുടർന്ന് സ്കൂൾ…

14 വയസ്സുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായതെന്നാണ് വിവരം. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.

കുട്ടികളുടെ അടുത്ത സുഹൃത്തുകളോട് പൊലീസ് വിവരങ്ങള്‍ തേടി. വിദ്യാര്‍ത്ഥിനികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സ്‌കൂള്‍ അധികൃതര്‍ ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു.

Leave a Reply