പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർധിപ്പിക്കുന്നതിനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഹിമാചൽ പ്രദേശെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസ് എന്നും മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് പറഞ്ഞു.
2006-ലെ ശൈശവ വിവാഹ നിരോധന നിയമവും മറ്റ് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി ഉയർത്താനും ബില്‍ നിര്‍ദേശിക്കുന്നു. വര്‍ഷകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ, 2024 ശബ്ദവോട്ടോടെ പാസാക്കിയത്. വനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാൻഡിലാണ് സഭയിൽ അവതരിപ്പിച്ചത്.



