ട്രെയിൻ അപകടമുണ്ടാക്കാൻ ആസൂത്രിത നീക്കം. ആക്രമണത്തിന് ആഹ്വാനംചെയ്ത് രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ ആസൂത്രകൻ. ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണത്തിന് സ്ലീപ്പര്‍ സെല്ലുകളോട് ആഹ്വാനം ചെയ്ത് ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ഭീകരവാദി ഫര്‍ഹത്തുള്ള ഘോരിയുടെ വീഡിയോ പുറത്ത്.
പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പലതരത്തിലുള്ള സ്‌ഫോടനങ്ങള്‍ നടത്തുന്നതിനേക്കുറിച്ചും ഘോരി വീഡിയോയില്‍ വിശദീകരിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. മൂന്നാഴ്ച മുന്‍പ് ടെലഗ്രാം ആപ്പിലൂടെയാണ് ഇയാളുടെ വീഡിയോ പുറത്തെത്തിയത് എന്നാണ് വിവരം.



