സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർട്ട് സേവാ പോർട്ടൽ സേവനം അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

2024 ഓഗസ്റ്റ് 29, വ്യാഴം എട്ട് മണി മുതല്‍ സെപ്റ്റംബർ 2 പുലർച്ചെ ആറ് മണി വരെ പാസ്‌പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമാകും. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്കാലികമായി നിർത്തിവയ്‌ക്കുന്നതെന്നാണും പതിവ് പരിശോധനകളുടെ…

2024 ഓഗസ്റ്റ് 29, വ്യാഴം എട്ട് മണി മുതല്‍ സെപ്റ്റംബർ 2 പുലർച്ചെ ആറ് മണി വരെ പാസ്‌പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമാകും. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്കാലികമായി നിർത്തിവയ്‌ക്കുന്നതെന്നാണും പതിവ് പരിശോധനകളുടെ ഭാഗമായാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

2024 ഓഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്‌ത അപ്പോയിൻ്റ്‌മെൻ്റുകൾ ഉചിതമായി പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യും. സെപ്റ്റംബര്‍ രണ്ടു മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്‌മെന്റ് ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു.

Leave a Reply