മുകേഷിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുകേഷിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ രാജി ആവശ്യപ്പെട്ടിട്ടും സിപിഐ എം തയാറാകുന്നില്ല. മുകേഷ് രാജി വെക്കണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും വി ഡി…

മുകേഷിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ രാജി ആവശ്യപ്പെട്ടിട്ടും സിപിഐ എം തയാറാകുന്നില്ല. മുകേഷ് രാജി വെക്കണമെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുകേഷ് രാജിവെക്കാൻ തയ്യാറല്ല, സിപിഐഎം മുകേഷിനോട് രാജി ആവശ്യപ്പെടണം. എന്നാൽ മുകേഷിന് കുട ചൂടി നിൽക്കുകയാണ് സിപിഐഎം. ഘടകകക്ഷികളിൽ നിന്നടക്കം ആവശ്യം വന്നിട്ടും സിപിഐഎം അവരെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ സർക്കാ‍ർ അന്വേഷണം നടത്തുന്നില്ല. മുകേഷിന്റെ രാജി എന്ന ആവശ്യവുമായി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറ‌ഞ്ഞു.

സിനിമാ നയ രൂപീകരണ സമിതിയിൽ മുകേഷ് ഇപ്പോഴും അംഗമാണ്. വളരെ രഹസ്യമാകേണ്ട ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് അടക്കം വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply