മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതി; മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകി നടി

മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി നടി. മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു. ഏത്…

മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി നടി. മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ് തനിക്ക് ലഭിച്ച ആർജവവും പരാതി നൽകാനുള്ള പ്രേരണയും, സർക്കാരിൽ താൻ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്.

Leave a Reply