തോക്ക് ലൈസന്‍സിന് അപേക്ഷ നല്കി പി.വി. അന്‍വര്‍. ജീവന് ഭീക്ഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.വി അൻവർ തോക്ക് ലൈസെൻസിനായി മലപ്പുറം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്.
ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനായി ആംസ് ഗണ്‍ ലൈസന്‍സ് അനുവദിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്. അജിത്കുമാറാണെന്നും കവടിയാറില്‍ അദ്ദേഹം കൊട്ടാരം പോലെയുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.



