പീഡന പരാതി; നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമായി സിനിമാ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകളാണ് രംഗത്തെത്തുന്നത്. ഇത്തരം പരാതികളില്‍ സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമായി സിനിമാ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകളാണ് രംഗത്തെത്തുന്നത്. ഇത്തരം പരാതികളില്‍ സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരായ അന്വേഷണം പൊലീസ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. 2019 ല്‍ അടിമാലി കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply