സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ട്, അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ല; പത്മപ്രിയ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. അമ്മ എന്ന…

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു. അമ്മ എന്ന താരസംഘടനയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും നടി വ്യക്തമാക്കി.

അതേ സമയം ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട നടന്‍ സിദ്ധീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Leave a Reply