പാപ്പനംകോട് തീപിടിത്തം, വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം, ദുരൂഹത തുടരുന്നു

പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു. പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ ഇന്നലെ വൻ തീപിടിത്തം ഉണ്ടാകുകയും സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തിൽ മരിച്ച വൈഷ്ണയയുടെ ഭർത്താവ് ബിനുകുമാർ തന്നെയാകാമെന്ന്…

പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു. പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ
ഓഫീസിൽ ഇന്നലെ വൻ തീപിടിത്തം ഉണ്ടാകുകയും സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തിൽ മരിച്ച വൈഷ്ണയയുടെ ഭർത്താവ് ബിനുകുമാർ തന്നെയാകാമെന്ന് പൊലീസ് നി​ഗമനം.

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം മരിച്ച വൈഷ്ണയയുടെ സഹോദരനോട് വിവരങ്ങള്‍ തേടിയപ്പോഴായിരുന്നു കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ബിനു മുമ്പും സ്ഥാപനത്തില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായും പൊലീസ് പറഞ്ഞു.
വൈരാ​ഗ്യത്തിൽ, ഒപ്പം താമസിക്കുന്ന ബിനു വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നു. വൈഷ്ണയയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസിൽ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.

പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിന് സമീപമാണ് വിഎസ് വൈഷ്ണ താമസിക്കുന്നത്. ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. വൈഷ്ണയോടൊപ്പം നാല് വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനുകുമാർ താമസം ആരംഭിച്ചത്. ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് മുൻപ് മേനം പൊലീസിൽ വൈഷ്ണ പരാതി നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവികതയുണ്ടോ എന്ന സംശയത്തിൽ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരുന്നു. തീപിടിത്തത്തിന് മുമ്പ് ഓഫീസിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാൾ പ്രതികരിച്ചിരുന്നു.

Leave a Reply