ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ, ഉജ്ജ്വല വരവേൽപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി സിംഗപ്പൂരിലെത്തി. ബ്രൂണൈയിൽ നിന്ന് ചാംഗി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സിംഗപ്പൂരിലെ ഇന്ത്യൻ കമ്മീഷണർ ശിൽപക് ആംബുലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോംഗ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി സിംഗപ്പൂരിലെത്തി. ബ്രൂണൈയിൽ നിന്ന് ചാംഗി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സിംഗപ്പൂരിലെ ഇന്ത്യൻ കമ്മീഷണർ ശിൽപക് ആംബുലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോംഗ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികൾ പ്രധാനമന്ത്രിക്ക് അതി ഗംഭീര സ്വീകരണമാണ് നൽകിയത്.

ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപൂരിലെത്തിയത്. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

Leave a Reply