ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ ഉള്‍പ്പെടെ പേരാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഗുസ്തി താരം ബജ്‌റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായും തെരഞ്ഞെടുത്തു. ഹരിയാനയിലെ കോണ്‍ഗ്രസ് സ്‌റ്റേറ്റ് യൂണിറ്റ് ചീഫ് ഉദ്ധയ് ഭാന്‍ ഹൂഡല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ ലാഡ്വ മണ്ഡലത്തില്‍ മേവാ സിങിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.



