നിക്ക് നേരെ ഉയർന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി. ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നൽകി.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്. പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്‍റെ തെളിവായി പാസ്പോര്‍ട്ടിന്‍റെ പകർപ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.



