കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മനും. 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മൻറെ പേരുള്ളത്. അഭിഭാഷക പാനലിലേക്ക് രണ്ട് വർഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
കോൺഗ്രെസ്സിനുള്ളിലും ഇത് വലിയൊരു ചർച്ചാ വിഷയമായിട്ടുണ്ട്. മുൻപ് താൻ ഈ പാനലിൽ ഉണ്ടായിരുന്നെന്നും പുതുക്കിയിറക്കിയപ്പോൾ വീണ്ടും തന്റെ പേരുൾപ്പെടുത്തിയതാവും എന്നാണ് ചാണ്ടി ഉമ്മൻറെ വിശദീകരണം.



