കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സീറ്റ് ചര്‍ച്ച പരാജയം. ഹരിയാനയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മല്‍സരിച്ചേക്കും. സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരു പാര്‍ട്ടികളും തയ്യാറായില്ല.
20 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. 6 സീറ്റുകൾ വിട്ടു നൽകിയെക്കുമെന്ന് കോൺഗ്രസ് വാധിച്ചു. ഹരിയാനയില്‍ 10 സീറ്റുകളിലെങ്കിലും മത്സരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടിയും നിലപാടെടുത്തതോടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
കെ.സി.വേണുഗോപാലും എ.എ.പി. എം.പി. രാഘവ് ഛദ്ദയും മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. അതേസമയം ബിജെപിക്ക് പിന്നാലെ കോൺഗ്രസിലും സീറ്റ് ലഭിക്കാത്ത നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.



