നടൻ വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന് അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്കിയ അപേക്ഷയാണ് അംഗീകരിച്ചത്. പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടനുണ്ടാകുമെന്നും ഞായറാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ പാർട്ടി ചെയർമാൻ വിജയ് അറിയിച്ചു.
ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പോലീസ് അനുമതി വൈകുന്നതാണ് ടി വി കെയുടെ സംസ്ഥാന സമ്മേളനം നീളുന്നതിന് പിന്നിൽ. ആദ്യ സമ്മേളനത്തില്‍ പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.



