വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറുന്ന CCTV ദൃശ്യം പുറത്ത്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സംശയം. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കുന്നതിനായി പാലക്കാട്ടേക്ക് പോയശേഷമാണ് വിഷ്ണുജിത്തിനെ കാണാതായത്. സെപ്റ്റംബര്‍ നാല് ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക്…

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സംശയം. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കുന്നതിനായി പാലക്കാട്ടേക്ക് പോയശേഷമാണ് വിഷ്ണുജിത്തിനെ കാണാതായത്. സെപ്റ്റംബര്‍ നാല് ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്.

സെപ്റ്റംബര്‍ നാലിന് രാത്രി 07:45-ഓടെ പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്നതിന്റെ CCTV ദൃശ്യം പോലീസിന് ലഭിച്ചു.
വിഷ്ണുജിത്തിന്റെ പാലക്കാട്ടുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

വിഷ്ണുജിത്തിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

Leave a Reply