തലസ്ഥാനത്ത് ആറാം ദിവസമായിട്ടും ചില സ്ഥലങ്ങളിൽ വെള്ളം എത്തിയിട്ടില്ല.മേലാരന്നൂരിലാണ് വീടുകളിൽ ഇതുവരെയും വെള്ളം എത്താഞ്ഞത്. അതുകൂടാതെ പൂജപ്പുര പൈ റോഡിലും വെള്ളം എത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട തകരാറല്ല ഇതെന്നും എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് ജലഅതോറിറ്റി വിഭാഗം പറയുന്നത്.
അതേസമയം പൈപ്പിൽ വായുകയറി ബ്ലോക്ക് ആയതും ആകാമെന്നും ജല അതോറിട്ടി അറിയിക്കുന്നു. ഇവിടെ പൊതുടാപ്പിൽ നിന്നും വെള്ളമെടുത്താണ് ആളുകൾ വീടുകളിൽ ഉപയോഗം നടത്തുന്നത്, ആറുദിവസം പിന്നിട്ടിട്ടും പൂര്‍ണതോതില്‍ ജലവിതരണം നടത്താന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആക്ഷേപം.



