സ്ത്രീകൾക്ക് മാത്രമല്ല ദുരനുഭവം, കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടു; നടൻ ഗോകുൽ സുരേഷ് 

കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടൻ ഗോകുൽ സുരേഷ്. സ്ത്രീകൾക്ക്  മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്, കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാം. തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്…

കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടൻ ഗോകുൽ സുരേഷ്. സ്ത്രീകൾക്ക്  മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്, കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാം. തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട് സുരേഷ് ഗോപിയുടെ മകനും, നടനുമായ ഗോകുൽ സുരേഷ് പറയുന്നു. തന്റെ തുടക്കക്കാലത്ത് ആയിരുന്നു അങ്ങനൊരു സംഭവം.

എന്നാൽ അതൊന്നും സംസാരിക്കാൻ ഇപ്പോൾ  തനിക്ക് താത്പര്യമില്ലന്നും ,കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നും പക്ഷെ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ഗോകുൽ സുരേഷ് പറയുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത് ,  സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം.

അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ പൗലിക്കെതിരെ ആരോപണം ഉയർന്നു വന്നത്. അതിപ്പോൾ തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു. ഇതിലൂടെ തന്നെ സ്ത്രീകൾ മാത്രമല്ല പുരുഷൻമാർ കൂടി ഇരകളാകുമെന്ന് മനസിലാകുന്നു, ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടതെന്നും ഗോകുൽ സുരേഷ് പറയുന്നു

 

Leave a Reply