ബി ജെ പി യിലേക്കുള്ള വഴിയോ;  നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ എം ൽ എ ചാണ്ടി ഉമ്മനും 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  നാഷണൽ ഹൈ വേ അതോറിറ്റിയുടെ  അഭിഭാഷക പാനലിൽ കോൺഗ്രസ് നേതാവും, പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മനും. ഇതാദ്യമായാണ് ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക…

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  നാഷണൽ ഹൈ വേ അതോറിറ്റിയുടെ  അഭിഭാഷക പാനലിൽ കോൺഗ്രസ് നേതാവും, പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മനും. ഇതാദ്യമായാണ് ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്, ദേശീയപാത അതോറിറ്റി പുറത്തിറക്കിയ 63 അം​ഗ പാനലിൽ 19-ാ0 മനായാണ് ചാണ്ടി ഉമ്മന്റെ പേരുള്ളത്.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷക പാനലില്‍ പ്രമുഖനായിട്ടുള്ള ഒരു എം എല്‍ എ വന്നതിന്റെ ഔചിത്യം അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത് എന്ന് പരിഹാസവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറയുന്നു

ബി ജെ പിയിലേക്ക് പോകുന്നതിന് പലവഴികളുമുണ്ട്. ആ ഒരു വഴിയില്‍ ഈ ഒരു വഴി കൂടി ഉണ്ടോ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ തന്നെ ഒരു എം പിയെ സംബന്ധിച്ച് പറയുന്നത് തുടങ്ങിയല്ലോ. വീക്ഷണം പത്രാധിപര്‍ ഇതിന്റെ ഇടയില്‍ ആണല്ലോ ബിജെപിയിലേക്ക് പോയത് എന്നാണ് ബാലൻ പറയുന്നത്. ആര്‍ എസ് എസുമായും ബി ജെ പിയുമായും ഒരു ബന്ധവും സി പി എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുമായി ബന്ധം ഉള്ളത് ആര്‍ക്കാണെന്ന് ചരിത്രം പരിശോധിക്കാമെന്ന് ബാലന്‍ പറഞ്ഞു.

എന്നാൽ അഭിഭാഷക പാനലിലേക്ക് രണ്ട് വർഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. നാഷണൽ ഹൈവേ അതോറിറ്റിക്ക് വേണ്ടി താൻ ഇതുവരെയും ഹാജരായിട്ടില്ല എന്നും ചാണ്ടി ഉമ്മൻ പറയുന്നു.

Leave a Reply