വിവാദങ്ങൾ ചൂടുപിടിക്കുന്ന ഈ സാഹചര്യത്തിലും അവധി അപേക്ഷ പിൻവലിച്ചു എ ഡി ജി പി അജിത്കുമാർ, സ്വാകാര്യ ആവശ്യങ്ങൾക്കായിഎ ഡി ജി പി ശനിയാഴ്ച്ച മുതൽ അവധിയിൽ പ്രവേശിക്കുമെന്നു മുൻപ് പുറത്തുവന്നു, അവധി അപേക്ഷ നാലുദിവസത്തേക്കാണ് നല്കിയതെങ്കിലും ഈ മാസം 18 മുതൽ അവധി നീട്ടുമെന്നു സൂചന ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹം തന്റെ അവധി അപേക്ഷ പിൻവലിച്ചു. എന്നാൽ അജിത്കുമാറിന്റെ അവധി പിൻവലിച്ചത് പോലീസ് തലപ്പത്ത് വൻഅഴിച്ചുപണികൾ സർക്കാർ നടത്തിയതിനു പിന്നാലെയാണ്. പി.വി അന്‍വര്‍ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനമുണ്ടായത്. എന്നാൽ അജിത്കുമാർ ഇപ്പോളും തലസ്ഥാനത്ത് തുടരുകയാണ്.
അന്‍വറിന്റെ മൊഴി പോലീസ് മേധാവിയുടെ കൈവശമെത്തിയാലുടന്‍ അത് പരിശോധിച്ച് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയേക്കുമെന്ന സൂചനയുമുണ്ട്. കൂടാതെ അജിത്കുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ എ ഡി ജി പി അജിത്കുമാറിന്റെ അവധിഅപേക്ഷ പിൻവലിപ്പ്.



