സീതാറാം യെച്ചൂരിയുടെ ആരോഗ്യനില  ഗുതരമായി തുടരുന്നു 

സി പി ഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു,  ഡൽഹി A I I M S ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ, വിദേശത്തു നിന്നെത്തിച്ച പുതിയ…

സി പി ഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു,  ഡൽഹി A I I M S ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ, വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് അദ്ദേഹത്തിന്  നൽകി തുടങ്ങിയതായി ഡോക്ടേഴ്സ് അറിയിച്ചു എന്ന് പാർട്ടി നേതാക്കാൾ പറഞ്ഞു, കൂടാതെ 48 മണിക്കൂർ നിർണ്ണായകം എന്നും ഡോക്ടർസ് അറിയിച്ചു. അദ്ദേഹത്തെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരുകയാണ്.

പരിചരിക്കാനായി വിദേശത്ത് നിന്ന് വിദ​ഗ്ദ ഡോക്ടർ ഇന്ന് എത്തുമെന്നാണ് വിവരം. ഡോക്ടർ പരിശോധിച്ച ശേഷം ചികിത്സ മാറ്റേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും മെന്നു കഴിഞ്ഞ ദിവസം കേന്ദ്ര കമ്മറ്റി ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ന്യുമോണിയയെ തുടർന്ന് ആഗസ്റ്റ് 19നാണ് സീതാറാം  യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശ്വാസകോശ അണുബാധയേറ്റതായി പരിശോധനയിൽ നിന്നും കണ്ടെത്തിയിരുന്നു . തൊട്ടു പിന്നാലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് അദ്ദേഹത്തെ  മാറ്റുകയും ചെയ്തു.

 

Leave a Reply