തനിക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിൽ വൻ ചതി; സിനിമയിലുള്ളവർ  തന്നെയാണോ ഇതിനുപിന്നിൽ, നിവിൻ പോളി 

തനിക്കെതിരെയുള്ള ലൈംഗികരോപണത്തിൽ പിന്നിൽ വലിയ ചതി, സംശയ രീതിയിൽ നടൻ നിവിൻ പോളി, സിനിമയിലുള്ളവർ തന്നെയാണോ ഇതിനു പിന്നിലെന്ന് നടൻ സംശയിക്കുന്നു, നടൻ ക്രൈം ബ്രാഞ്ച് എ ഡി ജി പി ക്ക് നൽകിയ…

തനിക്കെതിരെയുള്ള ലൈംഗികരോപണത്തിൽ പിന്നിൽ വലിയ ചതി, സംശയ രീതിയിൽ നടൻ നിവിൻ പോളി, സിനിമയിലുള്ളവർ തന്നെയാണോ ഇതിനു പിന്നിലെന്ന് നടൻ സംശയിക്കുന്നു, നടൻ ക്രൈം ബ്രാഞ്ച് എ ഡി ജി പി ക്ക് നൽകിയ പരാതിയിലാണ് ഇങ്ങനൊരു സംശയം ഉന്നയിച്ചിരിക്കുന്നത്. നിവിൻ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഇങ്ങനൊരു പരാതി നല്കിയിരിക്കുന്നത്.

അവസരം വാ​ഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു.  അതിനു പിന്നാലെ പരാതിക്കാരിയുടെ ഈ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി  നടൻ വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നടൻ ഇപ്പോൾ ഇങ്ങനൊരു പരാതി ക്രൈം ബ്രാഞ്ചിന് നല്കിയിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി  വലിയ ചതിയാണെന്ന് നടൻ പറയുന്നു.

 

Leave a Reply