വയനാട് വെള്ളാരം കുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ജെൻസനെ ഇപ്പോൾ കണ്ണീരോടു പ്രാർത്ഥനയിലാണ് വയനാട്, വയനാട് ദുരന്തത്തിൽ സ്വന്തക്കാരെ മുഴുവൻ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആണ് ജെൻസൻ, ഇരുവരും സഞ്ചരിച്ചിരുന്നു വാൻ ബസുമായി കൂട്ടിയിടിച്ചാണ് ഈ അപകടം ഉണ്ടായത്.
ഇപ്പോൾ ജെന്‍സന്റെ ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ജെൻസന്റെ തലയിലും, മൂക്കിലും രക്തസ്രാവംഅതിന് തുടർന്നാണ് ജെൻസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇടിയുടെ ആഘാതത്തിൽ ജെൻസന്റെ തലച്ചോറിനും പരുക്കേറ്റിട്ടുണ്ട്. ശ്രുതിയും ജെൻസനും അടക്കം 9 പേർക്കാണ് പരുക്ക് സംഭവിച്ചിരിക്കുന്നത്, എന്നാൽ ജെൻസന്റെ നില ഗുരുതരമാണ് .
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയേയും അടക്കം ഒന്‍പത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് അന്ന് നഷ്ട്ടമായത്, ശ്രുതി ഇപ്പോൾ കൽപ്പറ്റയിലെ ഒരു ബന്ധുവീട്ടിൽ ആയിരുന്നു താമസം.



