മിക്ക ബോർഡ് കോപ്പറേഷനുകളിലെയും ജീവനക്കാർക്ക് ഓണാഘോഷിക്കാൻ നല്ലൊരു ബോണസ് തുക; എന്നാൽ കെ എസ്‌ ആർ ടി സി ജീവനക്കാർക്ക് കണ്ണീരോണം 

സംസ്ഥാനത്ത്  സർക്കാർ ജീവനക്കാർക്കും , മിക്ക ബോർഡ്  കോര്പറേഷനുകളിലെ  ജീവനക്കാർക്കും ഓണം ആഘോഷിക്കാൻ നല്ലൊരു തുക ബോണസ് ലഭിച്ചിട്ടും കെ എസ്‌ ആർ  ടി സി ജീവനക്കാർക്ക് ഈ തവണയും കണ്ണീരോണം. കാരണം ആശ്വാസമായി…

സംസ്ഥാനത്ത്  സർക്കാർ ജീവനക്കാർക്കും , മിക്ക ബോർഡ്  കോര്പറേഷനുകളിലെ  ജീവനക്കാർക്കും ഓണം ആഘോഷിക്കാൻ നല്ലൊരു തുക ബോണസ് ലഭിച്ചിട്ടും കെ എസ്‌ ആർ  ടി സി ജീവനക്കാർക്ക് ഈ തവണയും കണ്ണീരോണം. കാരണം ആശ്വാസമായി ഇത്തവണയും ഒറ്റ ഗഡുവായി ശമ്പളം നൽകിയെങ്കിലും വൻതുക ലഭിച്ച ബെവ്‌കോ ഉൾപ്പെടെയുള്ള മറ്റ് കോർപ്പറേഷനിലെ ജീവനക്കാരെ കണ്ട് നെടുവീർപ്പിടാൻ മാത്രമാണ് കെ എസ് ആർ ടി സി .ക്കാർക്ക്   യോഗം.

ഈ ഓണത്തിന് ഉത്സവ ബത്തയും ബോണസും നൽകണമെങ്കിൽ 28.5 കോടിരൂപയാണ് കെ.എസ്.ആർ.ടി.സി കണ്ടെത്തേണ്ടത്. ഇതിന് ധനവകുപ്പ് കനിഞ്ഞാൽ മാത്രമേ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാർക്ക്  ഈതവണയും സന്തോഷത്തോടെ ഓണം ഉണ്ണാൻ കഴിയൂ. ഇതിനായി കത്ത് നല്കിയിരിക്കുകയാണ് കോർപറേഷൻ.

ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണ 95000 രൂപയാണ് ബോണസ് ആയി ലഭിച്ചത്. സർക്കാർ ജീവനക്കാർക്കും നല്ലൊരു തുകയാണ് ഇത്തവണയും ലഭിക്കുക. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തായി 2750 രൂപയുമാണ് നൽകിയത്. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകി.

ഇത്തവണ ഒന്നിച്ച് ശമ്പളം നൽകാൻ പാടുപെട്ടാണ് കെ.എസ്.ആർ.ടി.സി പണം കണ്ടെത്തിയത്. ഓവർ ഡ്രാഫ്റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികൾക്ക് നൽകാതെ മാറ്റിവെച്ച തുകയും ചേർത്താണ് ഇത്തവണ ഒറ്റത്തവണ  ശമ്പളം നൽകിയത്.74.8 കോടി രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ഓണത്തിന് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന ഉറപ്പ് പാലിക്കാനാണ് മാനേജ്‌മെന്റ് ഈ കടുംകൈ ചെയ്തത്.

ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായി ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം. കെഎസ്ആർ ടി  സി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരിൽ നിന്നും സ്വീകരിക്കും,

 

 

 

Leave a Reply