ഹേമ കമ്മറ്റി റിപ്പോർട്ട് പ്രകാരം നടി നടത്തിയ ലൈംഗിക ആരോപണത്തിൽ പ്രതിയായ നടൻ ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളും സെപ്റ്റംബര്‍ 23ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളാണ് നടനുമേൽ ചുമത്തിയിട്ടുള്ളത്.
ജാമ്യത്തെ എതിര്‍ത്ത് ,റിപ്പോര്‍ട്ട് നല്‍കാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടന്റ ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റിയത്. സർക്കാർ ജാമ്യത്തെ എതിർത്തതാണ് നടന്റെ മുൻകൂർ ജാമ്യ ഹർജികൾ മാറ്റം ചെയ്യ്തത്, അതേസമയം പിഗ്മാന്’ സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്നെ കയറിപ്പിടിച്ചെന്ന് ആരോപിച്ച് നടി നല്കിയ പരാതിയില്‍ എടുത്തതാണ് ഒരു കേസ്.
സിനിമയുടെ ഷൂട്ടിംഗിനിടെ കടന്നു പിടിച്ചെന്ന നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തതാണ് മറ്റൊരു കേസ്.ആദ്യം കരമന പൊലീസ് എടുത്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി.



