കെ -ഫോൺ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹൈ കോടതി തള്ളി 

കെ -ഫോൺ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹൈ കോടതി തള്ളി , സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു  ഹർജി. ഈ പദ്ധതിയിൽ എന്തെങ്കിലും തരത്തിൽ ഒരു…

കെ -ഫോൺ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹൈ കോടതി തള്ളി , സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു  ഹർജി. ഈ പദ്ധതിയിൽ എന്തെങ്കിലും തരത്തിൽ ഒരു ക്രമക്കേടോ, അല്ലെങ്കിൽ ഒരു നിയമവിരുദ്ധമോ കണ്ടെത്താനായില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.

ഇനിയും കെ ഫോൺ ടെണ്ടർ നടപടികൾ തുടരാമെന്ന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം കെ-ഫോൺ പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടന്നു എന്നും ഇതുമായി ബന്ധപെട്ടു സി എ ജി റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു എന്നും സതീശൻ സൂചന നൽകി. അതുപ്രകാരം ഈ പദ്ധതിയിൽ വിശദമായ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈ കോടതിയെ സമീപിക്കുവായിരുന്നു.

Leave a Reply