മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാണ് (45) ദാരുണമായി മരിച്ചത്. കേസിലെ പ്രതികള്‍ക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അജ്മലിന് മര്‍ദ്ധനമേറ്റിരുന്നു. ഒന്നിലേറെ സ്ഥലങ്ങളിൽ ഇവർ കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തു. സോമവിലാസം ചന്തമുക്കിലെ റോഡരികിൽ കാർനിർത്തി ഗ്ലാസിൽ ശ്രീക്കുട്ടിക്ക് മദ്യം പകരുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാർ സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോൾ ഇടിച്ചിട്ട കാറിന്റെ മുൻ ചക്രത്തിനു മുന്നിൽപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ കാർ എടുക്കരുതെന്ന് ബഹളം വച്ചെങ്കിലും അജ്മൽ കാർ പിന്നോട്ടെടുത്തശേഷം അമിത വേഗത്തിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.



