ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നാളെ, പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നാളെ. രാവിലെ 9.30-ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ. ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ…

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നാളെ. രാവിലെ 9.30-ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ.

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി. വള്ളംകളിക്കുമുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ടു പതിറ്റാണ്ടിനുശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷ യാത്രയാവും ഇക്കുറി ഉണ്ടാവുക.

ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനു ശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുക. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി.

Leave a Reply