പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ, വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ, വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി ബിജെപി. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പർവ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഗുജറാത്ത്…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ, വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി ബിജെപി. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പർവ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട മോദി 2014 മെയ് 26നാണ് ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നത്.

2014ൽ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമർശനം ഏറ്റുവാങ്ങിയെങ്കിൽ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാൻ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 2024ലും ഭരണത്തുടർച്ച ലഭിച്ചതോടെ ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായ മൂന്നു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡ് മോദി സ്വന്തമാക്കി.

ഇന്ന് ഒഡീഷയിലെത്തുന്ന മോദി, വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര യോജന’ പദ്ധതികൾ പ്രഖ്യാപിക്കും. ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും.

Leave a Reply