ഹരിയാണയിൽ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക, വാഗ്ദാനങ്ങൾ ഉറപ്പായും പാലിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ഗ്യാരണ്ടികളുമായി കോൺഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. 18 മുതൽ 60 വയസ്സിനിടയിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2000 രൂപ നൽകും. ഗ്യാസ് സിലിണ്ടറുകൾ 500 രൂപയ്ക്ക് ലഭ്യമാക്കും തുടങ്ങി ഏഴ് ഉറപ്പുകളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ഉറപ്പുകൾ തങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപനങ്ങൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് കോൺഗ്രസ് രീതിയെന്നും അത് ഹരിയാനയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ പോയാലും കോൺഗ്രസിന് എതിരെ പരാമർശങ്ങൾ നടത്തുന്നു. അതിൽ കോൺഗ്രസ്സിന് ഭയമില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമാവില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.