വയനാട്ടിൽ കേന്ദ്ര സഹായം എത്താൻ  വൈകുന്നത് കേരളത്തിലെ ബി ജെ പി നേതാക്കളുടെ കുത്തിത്തിരിപ്പ്; മന്ത്രി മുഹമ്മദ് റിയാസ് 

വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം എത്താൻ  വൈകുന്നത് കേരളത്തിലെ ബി ജെ പി നേതാക്കന്മാരുടെ കുത്തിത്തിരിപ്പെന്നു  മന്ത്രി മുഹമ്മദ് റിയാസ്. കൂടാതെ  ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജ വാർത്ത നൽകിയിരുന്നു…

വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം എത്താൻ  വൈകുന്നത് കേരളത്തിലെ ബി ജെ പി നേതാക്കന്മാരുടെ കുത്തിത്തിരിപ്പെന്നു  മന്ത്രി മുഹമ്മദ് റിയാസ്. കൂടാതെ  ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജ വാർത്ത നൽകിയിരുന്നു അതും ഈ കേന്ദ്ര സഹായത്തിന് തടസം ഉണ്ടാക്കി. എന്നാൽ മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത് മന്ത്രി പറയുന്നു.

വയനാട് ദുരന്തത്തിൽ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി  പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. ഈ സഹായം കേരളത്തിന് കിട്ടേണ്ടത് ഔദാര്യമയ ല്ല അവകാശമായാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ട സമയത്ത് അതുണ്ടാകുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് ഇപ്പോൾ കാല്‍ നൂറ്റാണ്ടായി.എന്നാൽ അദ്ദേഹം  മിണ്ടേണ്ട സമയത്ത് മിണ്ടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

 

Leave a Reply