ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; വീഡിയോഗ്രാഫിക്കും വിലക്കേർപ്പെടുത്തി, ഹൈക്കോടതി 

ഗുരുവായൂർ ക്ഷേത്ര നടപന്തലിൽ വീഡിയോഗ്രാഫിക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി, വിവാഹ ചടങ്ങുകള്‍ക്കും, മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. സെലിബ്രിറ്റികളെ…

ഗുരുവായൂർ ക്ഷേത്ര നടപന്തലിൽ വീഡിയോഗ്രാഫിക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി, വിവാഹ ചടങ്ങുകള്‍ക്കും, മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഇങ്ങനൊരു  ഉത്തരവ്. ഈ ചിത്രകാരി നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിൽ ആയതും ചൂണ്ടിക്കാട്ടി  ഇതിലൊരു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബബിത മോൾ , പി പി വേണുഗോപാൽ എന്നിവർ നൽകിയ ഹർജിയിലാണ് ഇങ്ങനൊരു നടപടിയെടുത്തിരിക്കുന്നത്.

Leave a Reply