തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ 

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ കാണും.  എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ആയിരുന്നു  ഉപമുഖ്യമന്ത്രി. ഇന്ന് നടക്കുന്ന  ചടങ്ങിൽ  നിർണായക തീരുമാനം ഉണ്ടായേക്കും.അതേസമയം…

തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ കാണും.  എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ആയിരുന്നു  ഉപമുഖ്യമന്ത്രി. ഇന്ന് നടക്കുന്ന  ചടങ്ങിൽ  നിർണായക തീരുമാനം ഉണ്ടായേക്കും.അതേസമയം നിലവിൽ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ

എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.ഉദയനിഥി  ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നൽകിയിരുന്നു. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു എം കെ സ്റ്റാലിൻ വെളിപ്പെടുത്തിയത്. അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയൂ. നിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഓ​ഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളുകയായിരുന്നു

Leave a Reply