രാജ്യത്തെ എല്ലാ തെരെഞ്ഞെടുപ്പികളും ഒന്നിച്ചു നടത്താനുള്ള നീക്കത്തെ അഭിനന്ദിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ്, എന്നത് ജനാധിപത്യത്തെ ഊർജ്ജസ്വലമാക്കുന്നതും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാകുന്നതും എല്ലാം ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പേജ് ആയ എക്‌സിൽ കുറിച്ച്.കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഒറ്റ തെരെഞ്ഞെടുപ്പിനായുള്ള ഉന്നതതല സമിതിയുടെ ശുപാർശകൾക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്.
തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് സംബന്ധിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്. അതുപോലെ ഇതിനായി പരിശ്രമിക്കുകയും, വിവിധതലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്ത മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നും പ്രധാന മന്ത്രി സോഷ്യൽ മീഡിയിൽ കുറിച്ച്.
നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം തന്റെ എക്‌സിൽ കുറിച്ച്.എന്നാൽ ഈ തീരുമാനത്തെ പ്രതിപക്ഷ പാർട്ടി കോൺഗ്രസ് എതിർത്തിരിക്കുകയാണ് .ഈ ഒരു നടപടി വിലകുറഞ്ഞ പ്രകടനമാണ് എന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.



