ഹേമ കമ്മിറ്റി മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; ഇവരെ പത്തുദിവസത്തിനകം നേരിട്ട് കാണാൻ പ്രത്യേക അന്വേഷണ സംഘം 

ഹേമ കമ്മിറ്റി മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ അതീവ ഗൗരവമുള്ളത്  എന്ന് പ്രേത്യക അന്വേഷണ സംഘം. ഈ മൊഴി നൽകിയ ഭൂരിഭാഗപേരുമായും പത്തുദിവസത്തിനകം നേരിട്ട് കാണാൻ നിൽക്കുകയാണ് അന്വേഷണ സംഘം. ഇതിൽ പ്രകാരം…

ഹേമ കമ്മിറ്റി മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ അതീവ ഗൗരവമുള്ളത്  എന്ന് പ്രേത്യക അന്വേഷണ സംഘം. ഈ മൊഴി നൽകിയ ഭൂരിഭാഗപേരുമായും പത്തുദിവസത്തിനകം നേരിട്ട് കാണാൻ നിൽക്കുകയാണ് അന്വേഷണ സംഘം. ഇതിൽ പ്രകാരം നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.കഴിഞ്ഞദിവസം  നടന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം.

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്, വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണ് ഇത്രയും പേജുകൾ. എന്നാൽ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടുന്നതാകും.

ഇത്രയും പേജുകൾ സ്പെഷ്യൽ അന്വേഷണ ഉദ്യോഗസ്ഥർ പല ഭാഗങ്ങളായി വായിച്ചിരുന്നു. മൊഴികൾ ഓരോ വനിതാ ഉദ്യോഗസ്ഥരും വായിക്കും. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും ,പിന്നീട അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും.

Leave a Reply