രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി; ബി ജെ പി നേതാക്കൾക്കെതിരെ നിയമപോരാട്ടം സംഘടിപ്പിച്ചു കോൺഗ്രസ് നേതാക്കൾ 

പ്രതിപക്ഷ  നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി, വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന  ബി ജെ പി നേതാക്കൾക്കെതിരെ നിയമപോരാട്ടം സംഘടിപ്പിച്ചു കോൺഗ്രസ് നേതാക്കൾ,  കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു ഉൾപ്പെടെ 4 പേർക്കെതിരെ കോൺഗ്രസ് തുഗ്ലഗ്…

പ്രതിപക്ഷ  നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി, വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന  ബി ജെ പി നേതാക്കൾക്കെതിരെ നിയമപോരാട്ടം സംഘടിപ്പിച്ചു കോൺഗ്രസ് നേതാക്കൾ,  കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു ഉൾപ്പെടെ 4 പേർക്കെതിരെ കോൺഗ്രസ് തുഗ്ലഗ് റോഡ് പൊലീസിൽ പരാതി നൽകി. ഇനിയും വരും ദിവസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാൻ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പിസിസികൾക്കു കത്തു നൽകി,

ഇത് ബി ജെ പി നേതാക്കളുടെ നാക്ക് പിഴക്കൽ അല്ലെന്നും ആസൂത്രിത ഭാഗം തന്നെയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണു നേതാക്കളുടെ രാഹുൽ വിരുദ്ധ പരാമർശം.രാഹുൽ ഗാന്ധിയുടെ ജീവന് തന്നെ ഭീഷണി ആണ് ബി ജെ പി നടത്തുന്നതെന്നും അജയ് മാക്കൻ അറിയിച്ചു.

Leave a Reply